കൊമ്മേരി: വിമുക്ത ഭടനും റിട്ട. എൽ.ഐ.സി ജീവനക്കാരനുമായ മമ്മിളി പറമ്പിൽ എൻ. രാമനുണ്ണി നിര്യാതനായി. ഒരുമ ജനശ്രീയുടെ ചെയർമാനും കൊമ്മേരി റെസിഡന്റ്സ് അസോസിയേഷന്റെ രക്ഷാധികാരിയും നൈസി അംഗൻവാടിയുടെ സപ്പോർട്ടിങ് കമ്മിറ്റി മെംബറും വയോക്ലബ് മെംബറുമായിരുന്നു. ഭാര്യ: സരളാദേവി. മക്കൾ: ഷാജി, ഷൈജു. മരുമക്കൾ: സജിനി, നീതു. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് മാങ്കാവ് ശ്മശാനത്തിൽ.