കണ്ണൂർ: ചിന്മയ വിദ്യാലയത്തിന്റെ മുൻ പ്രിൻസിപ്പലും അക്കാദമിക് ഡയറക്ടറുമായ സുഗീത രാജൻ (70) നിര്യാതയായി. ചിന്മയ മിഷൻ ചീഫ് സേവക് കെ.കെ. രാജന്റെ ഭാര്യയാണ്. മകൻ: ചിന്മയ് കൃഷ്ണ രാജ്. പരേതരായ പ്രഫ. പി. കൃഷ്ണൻ, വനജ കൃഷ്ണൻ എന്നിവരുടെ മകളാണ്. സഹോദരി: പരേതയായ സംഗീത.
2010ൽ സി.ബി.എസ്.ഇയുടെ മികച്ച അധ്യാപിക അവാർഡും 2013ൽ അന്നത്തെ രാഷ്ട്രപതി പ്രണബ് മുഖർജിയിൽനിന്ന് മികച്ച അധ്യാപികക്കുള്ള ദേശീയ പുരസ്കാരവും സ്വീകരിച്ചിട്ടുണ്ട്. കണ്ണൂർ സഹോദയ ചെയർമാൻ, ജനറൽ സെക്രട്ടറി, സി.ബി.എസ്.ഇ ഇൻസ്പെക്ഷൻ ടീം അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
നാഷനൽ ടെസ്റ്റിങ് ഏജൻസി സെൻട്രൽ കോഓഡിനേറ്റർ, സെന്റർ കോഓഡിനേറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചുവരികയായിരുന്നു. ജില്ലയിലെ സി.ബി.എസ്.ഇ സ്കൂളുകളുടെ കൂട്ടായ്മക്ക് നേതൃപരമായ പങ്ക് വഹിച്ചു. കണ്ണൂർ സഹോദയ സ്കൂൾ കോംപ്ലക്സ് സ്ഥാപക ചെയർമാനും ആയിരുന്നു. സുഗീത രാജന്റെ നിര്യാണത്തെ തുടർന്നു തിങ്കളാഴ്ച ചിന്മയ ബാലഭവനും ചിന്മയ വിദ്യാലയങ്ങൾക്കും അവധിയായിരിക്കും.