പഴയങ്ങാടി: മാട്ടൂൽ എം.യു.പി സ്കൂൾ പ്രധാനാധ്യാപകനും സാമൂഹിക പ്രവർത്തകനുമായ മുട്ടം നെക്കി ബസാറിലെ കൊവത്തല മുഹമ്മദ് ഫാറൂഖ് (52) നിര്യാതനായി.
മാട്ടൂൽ സ്വദേശിയാണ്. അഴീക്കോട് മണ്ഡലം എം.എസ്.എഫ് സെക്രട്ടറി, മാട്ടൂൽ ഖുവ്വത്തുൽ ഇസ്ലാം സെക്രട്ടറി, മാട്ടൂൽ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ്, മുട്ടം ഹദ്ദാദ് പള്ളി കമ്മിറ്റി ജനറൽ സെക്രട്ടറി, ഇരുപതാം വാർഡ് മുസ്ലിം ലീഗ് ഭാരവാഹി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. പരേതനായ സി.വി. കുഞ്ഞഹമ്മദ്-കൊവത്തല ഖദീജ ദമ്പതികളുടെ മകനാണ്. ഭാര്യ: എസ്.എ.പി ഖൈറുന്നീസ (മുട്ടം). മക്കൾ: ഫാത്തിമ ഫിസ, അഹ്മദ് ഫിദ്വി, ഫാത്തിമ ലിബ. സഹോദരങ്ങൾ: മുഹമ്മദ് ഹുസൈൻ, അബ്ദുറഹ്മാൻ, മുഹമ്മദ് ഷാഫി, റഹ്മത്ത്.