അലനല്ലൂർ: കർക്കിടാംകുന്ന് കുളപറമ്പ് പരേതനായ തോരക്കാട്ടിൽ വരവത്ത് മുഹമ്മദ് ഹാജിയുടെ മകൻ അബ്ദുൽ കരീം മുസ്ലിയാർ (76) നിര്യാതനായി. സമസ്ത പാലക്കാട് ജില്ല മുശാവറ അംഗമായിരുന്നു. സുന്നി മഹല്ല് ഫെഡറേഷൻ അലനല്ലൂർ മേഖല പ്രസിഡന്റായിരുന്നു. ദീർഘകാലമായി കുളപ്പറമ്പ് മഹല്ല് പ്രസിഡന്റാണ്. ഭാര്യമാർ: സാബിറ കള്ളിക്കാടൻ, പരേതയായ (പള്ളിക്കുന്ന് തുവ്വൂർ) ആയിഷ, ചക്കാലക്കുന്നൻ (കൊടക്കാട്). മക്കൾ: ഹസ്സൻ ഫൈസി (അടക്കാകുണ്ട് ക്രസൻറ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ), ഖദീജ. മരുമക്കൾ: സന പുത്തൻപള്ളി (ചോക്കാട്, മമ്പാട്ടുമൂല), റിയാസ് ഫൈസി ആനപ്പട്ടത്ത് (ഐലാശ്ശേരി).