തലക്കുളത്തൂർ: സി.എം.എം.എച്ച്.എസ്.എസ് തലക്കുളത്തൂർ റിട്ട. സംഗീതാധ്യാപകൻ നാലുപുരക്കൽ രാജേന്ദ്രൻ (രെജി മാസ്റ്റർ-68) സ്വവസതിയായ ‘സ്വരമഞ്ജരി’യിൽ നിര്യാതനായി. ഗീത് മഹൽ റെക്കോഡിങ് സ്റ്റുഡിയോ സ്ഥാപകനാണ്. പിതാവ്: പരേതനായ പ്രശസ്ത വയലിനിസ്റ്റ് എൻ. സുകുമാരൻ. മാതാവ്: മാതു (റിട്ട. അധ്യാപിക). ഭാര്യ. എൽസി (സുജ-റിട്ട. സംഗീതാധ്യാപിക പ്രൊവിഡൻസ് വിമെൻസ് സ്കൂൾ). മകൻ: സുബിൻ (എയർ ഇന്ത്യ, ചെന്നൈ). മരുമകൾ: ചാന്ദിനി. സഹോദരങ്ങൾ: ഗീത, വിനീത (റിട്ട. അധ്യാപിക, പരപ്പനങ്ങാടി എസ്.എൻ.എം.എസ്.എസ്).