പാനൂർ: കോട്ടയം പൊയിൽ കോലാവിൽ മുച്ചിലോട്ടു കാവിനടുത്ത് കാച്ചേരി ഉത്രത്തിൽ റിട്ട. കൃഷി വകുപ്പ് ഉദ്യോഗസ്ഥൻ എം.കെ. രാമചന്ദ്രൻ (72) നിര്യാതനായി. ഭാര്യ: കെ.പി. ശാന്തകുമാരി കൊതേരി (റിട്ട. അധ്യാപിക എൻ.ഐ.എസ്.എൽ.പി സ്കൂൾ പാലോട്ടു പള്ളി). മകൻ: സത്യരാജ് (കൃഷി അസിസ്റ്റന്റ് കോട്ടയം മലബാർ). മരുമകൾ: നേഹ (അസി. പ്രഫസർ ഗവ. കോളജ് മടപ്പള്ളി). സഹോദരങ്ങൾ: ശാരദ (ഭദ്രാവതി), ഭാസ്കരൻ മാസ്റ്റർ (പൂക്കോം), ജാനകി (പരിയാരം), പങ്കജാക്ഷി (പിണറായി), പരേതരായ ജനാർദനൻ, ഓമന. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 12ന് തറവാട്ട് ശ്മശാനത്തിൽ.