തളിപ്പറമ്പ്: പരിയാരം ഇരിങ്ങൽ യു.പി സ്കൂൾ റിട്ട. അധ്യാപകൻ വി.വി. ജോർജ് വട്ടക്കുന്നേൽ (74) നിര്യാതനായി. ജനതാദൾ ജില്ല കമ്മിറ്റി അംഗമായിരുന്നു. ഭാര്യ: സിസിലിയാമ്മ (അയർക്കുന്നം പുത്തുപ്പള്ളിയേൽ കുടുംബാംഗം, റിട്ട. ടീച്ചർ. ഇരിങ്ങൽ യു.പി സ്കൂൾ). മക്കൾ: ജിസി, ജിജി (ആസ്ട്രേലിയ), ജിനീഷ് (ടി.സി.എസ്, എറണാകുളം). മരുമക്കൾ: തങ്കച്ചൻ വെട്ടിക്കൽ (വെളിമാനം), ബോബൻ തോമസ് ഇലഞ്ഞിമറ്റം (ആസ്ട്രേലിയ), ലിഡിയ ടോം പുത്തൻപറമ്പിൽ (കൊട്ടിയൂർ). സഹോദരങ്ങൾ: വി.വി. ജോസഫ് മാസ്റ്റർ ചപ്പാരപ്പടവ്, സിസിലി ഇടക്കോം, സിസ്റ്റർ. മേരി കരുണ (ഉർസുലിൻ പരിയാരം), വി.വി. ജെയിംസ് (കണ്ണാടിപ്പാറ), വി.വി. മാത്യു (തളിപ്പറമ്പ്), പരേതനായ ജോൺ. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് പരിയാരം കോരൻ പീടികയിലുള്ള വസതിയിൽ ശുശ്രൂഷക്കുശേഷം തളിപ്പറമ്പ് സെന്റ് മേരിസ് ഫൊറോന പള്ളി സെമിത്തേരിയിൽ (പുഷ്പഗിരി).