പാനൂർ: പാറാട് നൂഞ്ഞമ്പ്രത്ത് വാരിയംകണ്ടി പി.കെ. അനിൽ കുമാർ (57) നിര്യാതനായി. നാണുവിന്റെയും (വിമുക്തഭടൻ, മിനി ക്ലിനിക്കൽ ലാബ് കൂത്തുപറമ്പ് ) പടിക്കൽകണ്ടി നാരായണിയുടെയും മകനാണ്. കടത്തനാട് രാജാസ് ഹയർ സെക്കൻഡറി സ്കൂൾ റിട്ട. അധ്യാപകനായിരുന്നു. ഭാര്യ: ഷിജി (അധ്യാപിക, ചെണ്ടയാട് യു.പി സ്കൂൾ). മക്കൾ: നിരഞ്ജൻ (അധ്യാപകൻ കണ്ണവം യു.പി സ്കൂൾ), ആദ്യ (മടപ്പള്ളി കോളജ് വിദ്യാർഥിനി). സഹോദരങ്ങൾ: ബേബി (ചമ്പാട്), മിനി (പൊയിലൂർ), പരേതനായ രമേശ് ബാബു മാസ്റ്റർ.