ആലത്തൂർ: താമസസ്ഥലത്ത് അവശനിലയിൽ കാണപ്പെട്ട നഴ്സിങ് വിദ്യാർഥി ആശുപത്രിയിൽ മരിച്ചു. ആലത്തൂരിലെ സ്വകാര്യ നഴ്സിങ് കോളജ് മൂന്നാം വർഷ ബി.എസ്.സി നഴ്സിങ് വിദ്യാർഥി തൃശൂർ അരിമ്പൂർ കുന്നത്തങ്ങാടി വാഴപ്പിള്ളി വീട്ടിൽ ജോസിന്റെ മകൻ ഷാരോൺ (21) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് 4.30ഓടെയാണ് സംഭവം. കോളജിനു പുറത്ത് താമസിച്ച് പഠിക്കുകയായിരുന്നു.