കുറുവ: കണ്ണൂർ പഴശ്ശി ഇറിഗേഷൻ പ്രോജക്ട് ഡിവിഷൻ ഓഫിസിലെ ഫസ്റ്റ് ഗ്രേഡ് ഓവർസിയർ കെ. റീഷ (42) നിര്യാതയായി. കുറുവ യു.പി സ്കൂളിന് സമീപം അയാടത്തിൽ ഹൗസിലെ രവീന്ദ്രന്റെയും (റിട്ട. റെയിൽവേ സ്റ്റേഷൻ മാസ്റ്റർ) സുജാതയുടെയും (റിട്ട. അംഗൻവാടി ടീച്ചർ) മകളാണ്. ഭർത്താവ്: സുധീർ (സെക്രട്ടറി, കൂടാളി പഞ്ചായത്ത്). മകൻ: അയാൻഷ്. സഹോദരങ്ങൾ: റോഷിൻ (ദുബൈ), റീമ (അധ്യാപിക, കോളജ് ഓഫ് കോമേഴ്സ്). വെള്ളിയാഴ്ച ഉച്ചക്ക് ഒന്നിന് മൃതദേഹം പി.ഡബ്ല്യു.ഡി ഓഫിസ് പരിസരത്ത് പൊതുദർശനത്തിന് ശേഷം പയ്യാമ്പലത്ത് സംസ്കരിക്കും.