കാഞ്ഞങ്ങാട്: ചെമ്മട്ടംവയൽ ബല്ലത്തെ പാറക്കാട്ട് അമ്മാർ കുഞ്ഞി അമ്മ (94) നിര്യാതയായി. പരേതനായ മരുതോടൻ കുഞ്ഞാമൻ നായരുടെ ഭാര്യയാണ്. മക്കൾ: പി. കുഞ്ഞമ്പു നായർ (റിട്ട. എസ്.ഐ), പി. കൃഷ്ണൻ നായർ (റിട്ട. എസ്.ഐ), കുമാരൻ (ഓട്ടോഡ്രൈവർ), താരാനാഥ് (ബല്ലത്ത്), അശോകൻ, മോഹനൻ (വിമുക്തഭടൻ), രാജൻ, പരേതനായ വേണു. മരുമക്കൾ: പരേതയായ ശാന്ത, പ്രസന്ന (റിട്ട. അധ്യാപിക), ലത, ബിന്ദു, കാർത്ത്യായനി, പുഷ്പ, മിനി. സഹോദരങ്ങൾ: പരേതരായ കുഞ്ഞമ്പു നായർ, ആണ്ടി, മാണി, കമ്മാടത്തു.