രാമനാട്ടുകര: റിട്ട. കാലിക്കറ്റ് യൂനിവേഴ്സിറ്റി ഉദ്യോഗസ്ഥൻ ചാലിപ്പറമ്പ് വെള്ളച്ചാലി പള്ളിക്ക് സമീപം താമസിക്കുന്ന കക്കടി തൊടിവളപ്പിൽ ജമാൽ മാസ്റ്റർ (67) നിര്യാതനായി. രാമനാട്ടുകര യൂനിക് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപകനും കാൽ നൂറ്റാണ്ടോളം പൊതുരംഗത്ത് സാന്നിധ്യവുമായിരുന്നു. പരേതനായ ആനക്കൽ ബാപ്പു ഹാജിയുടെ മകനാണ്. മാതാവ്: ഖദീജ. ഭാര്യ: ഫെമിന. മക്കൾ: ഫെജിൻ, ജഹാൻ, ജെഫിൻ. മരുമകൾ: ലുജുഫ. സഹോദരങ്ങൾ: അബ്ദുൽ സലാം, അബ്ദുൽ അസീസ്, ആയിശക്കുട്ടി, സുഹറ, സഫിയ, പരേതരായ അഹമ്മദുണ്ണി, സൈനബ.