മലാപ്പറമ്പ്: റെറ്റിന സ്റ്റുഡിയോ ഉടമയും ഓൾ ഇന്ത്യ റേഡിയോ നാടക ആർട്ടിസ്റ്റും കോഴിക്കോട്ടെ മുതിര്‍ന്ന ഫോട്ടോഗ്രാഫറും വിപ്ലവം പത്രത്തിന്റെ മുൻ പ്രസ് ഫോട്ടോഗ്രാഫറുമായിരുന്ന പള്ളിപ്പാട്ട് ബാലൻ നായർ (94) നിര്യാതനായി. പള്ളിപ്പാട്ട് അയ്യപ്പ ക്ഷേത്ര കമ്മറ്റി ചെയർമാൻ, മലാപ്പറമ്പ് കോലെടത്ത് കുരുവെറ്റിന തലച്ചില്ല്വൻ ക്ഷേത്ര ഊരാളൻ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.
ഭാര്യ: കാട്ടായിൽ എളേടത്ത് വിജയകുമാരി അമ്മ. മക്കള്‍: ഷീബ (അംഗൻവാടി അധ്യാപിക, പുത്തൂർ), ബിന്ദു, ബിജു പളളിപ്പാട്ട് (മലയാള മനോരമ കോഴിക്കോട്) മരുമക്കൾ: രഘുനാഥ് ഓമശ്ശേരി, രവി ചെരുമണ്ണിൽ (വ്യോമസേന, കോയമ്പത്തൂർ), മഞ്ജു വള്ളിക്കുന്ന് (നേറ്റിവ് സ്കൂള്‍). സഹോദരി: പരേതയായ മാധവി അമ്മ. സഞ്ചയനം ബുധനാഴ്ച.