കണ്ണൂർ: കണ്ണൂരിലെ സീനിയർ കൺസൾട്ടന്റ് സർജനും കൊയിലി ആശുപത്രിയിലെ മുതിർന്ന ശസ്ത്രക്രിയ വിദഗ്ധനുമായിരുന്ന ഡോ. കെ. ശ്രീധരൻ (88) നിര്യാതനായി. കോഴിക്കോട് മെഡിക്കൽ കോളജിലെ മൂന്നാം ബാച്ചിൽ എം.ബി.ബി.എസ് ബിരുദവും, തിരുവനന്തപുരം മെഡിക്കൽ കോളജിൽനിന്ന് സർജറിയിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. കണ്ണൂർ ജില്ല ആശുപത്രി, പറശ്ശിനിക്കടവ് പ്രൈമറി ഹെൽത്ത് സെന്റർ, കാഞ്ഞങ്ങാട് താലൂക്ക് ആശുപത്രി തുടങ്ങിയ മേഖലകളിൽ പ്രവർത്തിച്ചു. ഭാര്യ: രാജേശ്വരി. മക്കൾ: ഷീബ (കോഴിക്കോട്), ഷീജ (ഖത്തർ), സനിൽ (ഖത്തർ). മരുമക്കൾ: ഡോ. പ്രമോദ്, വികാസ്, സ്മിത.