മടവൂർ: കൊട്ടക്കാവയൽ പരേതനായ അമ്പലക്കണ്ടിയിൽ എ.കെ. മുഹമ്മദ് ഹാജി (ചെറിയ മോൻ -65) നിര്യാതനായി. സിമന്റ് വ്യാപാരിയായിരുന്നു. ഭാര്യ: കള്ളിക്കൂട്ടത്തിൽ ബുഷ്റ. മക്കൾ: സജീന, ജാസ്ന, ഹസീന. മരുമക്കൾ: സിദ്ദീഖ് വട്ടോളി, ഷമീർ മുട്ടാഞ്ചേരി, റഷീദ് കിഴക്കോത്ത്. സഹോദരങ്ങൾ: ഉമ്മർ, അബൂബക്കർ, റഷീദ് (ഖത്തർ), ആയിഷ (പുതുപ്പാടി), പാത്തുട്ടി (നായ്ക്കട്ടി), ജമീല (രാംപൊയിൽ), സക്കീന (ചോലക്കര), പരേതയായ ആമിന.