പയ്യോളി: എറണാകുളം ഷാപ്പു പടി വാരപ്പുഴയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. പുതുപ്പണം വടക്കെ മലയിൽ ഷാജിർ കോട്ടേജിലെ വി.വി. സുബൈർ ഹാജി (65 ഈശ്വരൻ കണ്ടി) യാണ് മരിച്ചത്. ഭാര്യ: ജമീല. മക്കൾ: മുഹമ്മദ് സാജിർ, ഫാത്തിമത്തുൽ ഹന്നത്ത്. മരുമകൾ: ഹസ്ന. സഹോദരങ്ങൾ: ഹൈദർ, ഖാലിദ്, ശംസുദ്ദീൻ (ഖത്തർ), റംല, സക്കീന, ഫൗസിയ.