ചേളന്നൂർ: പാലത്ത് സ്വദേശി ചെന്നൈയിൽ ഹൃദയാഘാതം മൂലം മരിച്ചു. പാലത്ത് കുഴിക്കാട്ടുപള്ളിയിൽ പരേതനായ മൊയ്ദീൻ കോയയുടെയും പരേതയായ ജമീലയുടെയും മകൻ ജലീൽ (38) ആണ് മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം കച്ചവടം നടത്തുകയായിരുന്ന ജലീലിനെ തിങ്കളാഴ്ച രാവിലെ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു എന്നാണ് ബന്ധുക്കളെ അറിയിച്ചത്. പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം ചൊവ്വാഴ്ച രാവിലെ വീട്ടിലെത്തിക്കും. ഭാര്യ: ഫസ്ന. മക്കൾ: മുഹമ്മദ് നാഫിഹ്, മുഹമ്മദ് നസാൻ. സഹോദരങ്ങൾ: ഷഹീക്ക് (ബാബു), ജസീന, റിയാസ്. മയ്യിത്ത് നമസ്കാരം രാവിലെ എട്ടിന് തച്ചൂർത്താഴം മസ്ജിദിൽ.