വടകര: ലോകനാർകാവിൽ ചിറയിൽ നീന്താനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു. മേമുണ്ട ചള്ളിവയൽ മമ്മള്ളി ബിനീഷിന്റെ മകൻ അഭിനവ് കൃഷ്ണയാണ്(17) മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് 5.30ഓടെ കൂട്ടുകാരോടൊത്ത് വലിയ ചിറയിൽ നീന്താനെത്തിയതായിരുന്നു. ചിറയുടെ ഒരു ഭാഗത്തേക്ക് നീന്തി തിരികെ നീന്തുമ്പോഴാണ് വെള്ളത്തിൽ മുങ്ങിയത്. അഭിനവിനെ കാണാതായതോടെ ഒപ്പമുള്ളവർ മുങ്ങിയെടുത്തെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. മേപ്പയിൽ മിഡറ്റ് കോളജിൽനിന്നും ഇത്തവണ പ്ലസ് ടു കഴിഞ്ഞതാണ് അഭിനവ്. വടകര ജില്ല ആശുപത്രിയിൽ എത്തിച്ച മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. മാതാവ്: പ്രതിഭ. സഹോദരി: അലോന.