മാനന്തവാടി: വീടിനു മുകളിൽ നിന്നു വീണുമരിച്ചു. പൊതുമരാമത്ത് കരാറുകാരൻ കമ്മന പുതുശ്ശേരിയിൽ പി.വി. മാർട്ടിനാണ് (54) മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് അഞ്ചോടെയാണ് അപകടം. മാർട്ടിന്റെ വീടിന്റെ മേൽക്കൂരയിൽ ഓട് പതിക്കുന്ന പ്രവൃത്തി നടക്കുകയായിരുന്നു. ജോലിക്കാർപോയ ശേഷം പറ്റിപ്പിടിച്ച സിമന്റു നീക്കാനായി കയറിയ മാർട്ടിൻ കാൽ തെന്നി താഴേക്ക് വീഴുകയായിരുന്നു. സമീപത്തെ വീടിന്റെ മുറ്റത്തേക്കാണ് വീണത്.
ഉടൻതന്നെ വയനാട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. വാരിയെല്ലിനേറ്റ ക്ഷതമാണ് മരണകാരണമെന്നു കരുതുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ: ജെസ്സി മാത്യു (മാനേജർ, കേരള ബാങ്ക്, എരുമത്തെരുവ് ശാഖ). മക്കൾ: എയ്ഞ്ചൽ മാർട്ടിൻ, എബിൻ മാർട്ടിൻ (ഇരുവരും വിദ്യാർഥികൾ). സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് ആറാട്ടുതറ സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ.