കാഞ്ഞങ്ങാട്: പേരമകളുടെ വിവാഹം കഴിഞ്ഞ് മണിക്കൂറുകൾക്കകം ഗൃഹനാഥൻ മരിച്ചു. പൗരപ്രമുഖനും കോളിച്ചാലിലെ ടെക്സ്റ്റൈൽസ് വ്യാപാരിയുമായ ഉമ്മർ ഹാജിയാണ് (69) മരിച്ചത്. വിവാഹത്തിരക്ക് കഴിഞ്ഞ് ഞായറാഴ്ച രാത്രി വീട്ടിലെത്തിയതും 11ഓടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ദീർഘകാലം ഷാർജ ദൈദിൽ സൂപ്പർ മാർക്കറ്റ് നടത്തിയിരുന്ന ഉമ്മർ ഹാജി പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തി ടിപ്ടോപ് എന്ന പേരിൽ ടെക്സ്റ്റൈൽസ് ആരംഭിക്കുകയായിരുന്നു. കോളിച്ചാൽ ജുമാമസ്ജിദ് ട്രഷററായി ദീർഘകാലം പ്രവർത്തിച്ചു. മുസ്ലിം ലീഗ് പ്രവർത്തകനാണ്. ഭാര്യ: ബീഫാത്തിമ. മക്കൾ: നസീർ (ഷാർജ), സുഹൈൽ (അബൂദബി), സമീറ, ഫൗസിയ. മരുമക്കൾ: കരീം കള്ളാർ, നിസാർ കുശാൽ നഗർ, ഷമീമ ബേക്കൽ.