പാനൂർ: പത്തായക്കുന്നിൽ പാത്തിപ്പാലത്തിന് സമീപം തയ്യിൽ ഭാഗത്ത് അജിരാഘിൽ എം. രാഘവൻ (78) നിര്യാതനായി. മൊകേരി സർവിസ് സഹകരണ സംഘം മുൻ സെക്രട്ടറിയായിരുന്നു. ഭാര്യ: അജിതകുമാരി. മക്കൾ: സൂരജ് (സോഫ്റ്റ് വേർ എൻജിനീയർ ബംഗളൂരു), നീരജ് (അക്കൗണ്ടന്റ്). മരുമക്കൾ: പ്രവീണ (സോഫ്റ്റ് വേർ എൻജിനീയർ ബംഗളൂരു), നീതു. സഹോദരങ്ങൾ: വാസു (റിട്ട. അധ്യാപകൻ ദേവിവിലാസം എൽ.പി സ്കൂൾ വള്ള്യായി), വിജയൻ, ചന്ദ്രൻ, പരേതരായ കുഞ്ഞിക്കണ്ണൻ, ഗോവിന്ദൻ, നാണു, അച്യുതൻ.