വളാഞ്ചേരി: ജമാഅത്തെ ഇസ്ലാമി ആദ്യകാല അംഗവും സജീവ പ്രവർത്തകനുമായിരുന്ന പരേതനായ താജുദ്ദീൻ എടപ്പാളിന്റെ മകൻ കോലക്കാട് അബ്ദുൽ ബാരി (65) നിര്യാതനായി.
യു.എ.ഇയിൽ നാലു പതിറ്റാണ്ട് കാല പ്രവാസം മതിയാക്കി മാസങ്ങൾക്കുമുമ്പാണ് അദ്ദേഹം നാട്ടിലെത്തിയത്. പ്രമുഖ സംഗീതജ്ഞനും ഗായകനുമായ ഗഫൂർ എം. ഖയാം സഹോദരനാണ്.
മാതാവ്: പരേതയായ ബിയ്യുമ്മ. ഭാര്യ: റസിയ. മക്കൾ: താജുദ്ദീൻ, റിസ്വാൻ, ഇമ്രാൻ, സൗബാൻ. മരുമക്കൾ: സഫ, മഅസൂമ. സഹോദരികൾ: കദിയക്കുട്ടി മലപ്പുറം, മാജിദ തിരൂർ, ഷാഹിദ വളാഞ്ചേരി, വഹീദ വേങ്ങര.