കണ്ടശ്ശാംകടവ്: യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കണ്ടശ്ശാംകടവ് താനാപാടം ചക്കുമാട്ടുപറമ്പിൽ കിരണിന്റെ ഭാര്യ വർഷ (24) ആണ് മരിച്ചത്.
തിങ്കളാഴ്ച രാത്രി 11ഓടെയായിരുന്നു സംഭവം. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. അന്തിക്കാട് പൊലീസ് മേൽനടപടി സ്വീകരിച്ചു. മകൻ: മിഥാൻ.