ചാലക്കുടി: ബസിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. നായരങ്ങാടി കൊളക്കാടൻ വീട്ടിൽ രാമു (62) ആണ് മരിച്ചത്. നായരങ്ങാടി കുട്ടിഷാപ്പ് ജങ്ഷനിൽ കഴിഞ്ഞ 23ന് രാവിലെ എട്ടിനായിരുന്നു അപകടം. ചാലക്കുടിയിൽ നിന്ന് വെള്ളിക്കുളങ്ങരക്കു പോകുന്ന ‘ഉദയ’ ബസിനടിയിൽപെടുകയായിരുന്നു. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാവിലെയാണ് മരിച്ചത്. ചാലക്കുടി പൊലീസ് ഇൻക്വസ്റ്റ് നടത്തി.