പഴയങ്ങാടി: മാട്ടൂൽ നോർത്ത് കാവിലെ പറമ്പ് സിദ്ദീഖ് പള്ളിക്ക് സമീപത്തെ പി.പി.കെ. ആസീമ ഹജ്ജുമ്മ (85) നിര്യാതയായി. പരേതരായ പി.കെ. മുഹമ്മദ് ഹാജി, പി.പി.കെ. സാറ ഉമ്മ ദമ്പതികളുടെ മകളാണ്. ഭർത്താവ്: പരേതനായ ഇ.എം. അബുക്കുഞ്ഞി ഹാജി. മക്കൾ: ശരീഫ, ഖദീജ, സദക്കത്തുല്ല, നസീമ, റഫീഖ് (ഷാർജ). മരുമക്കൾ: ടി.എം.വി. ഹംസ, പി.പി. സഫ്രീന (ഇരുവരും മാട്ടൂൽ നോർത്ത്), ടി.വി. സിയാവുദ്ദീൻ (അൽ ഐൻ, യു.എ.ഇ), സാജിദ (ചെറുകുന്ന്), പരേതനായ അബ്ദുൽ ഖാദർ. സഹോദരങ്ങൾ: ബീഫാത്തു (മലേഷ്യ), കുഞ്ഞഹമ്മദ്, പരേതരായ ഇബ്രാഹിംകുട്ടി, സഫിയ.