ഇരിട്ടി: പുന്നാട് ടൗണിലെ ആദ്യകാല തയ്യൽ തൊഴിലാളിയായിരുന്ന പുന്നാട് പടിഞ്ഞാറെ മൂലയിലെ മുരളി നിവാസിൽ എം.ഒ. രാമചന്ദ്രൻ നമ്പ്യാർ (87) നിര്യാതനായി. തയ്യൽ തൊഴിലാളി അസോ. മുൻ ജില്ല ഭാരവാഹിയായിരുന്നു. കോൺഗ്രസ് ആദ്യകാല മണ്ഡലം സെക്രട്ടറിയായും പുന്നാട് സഹ. ബാങ്ക് ഡയറക്ടറുമായി പ്രവർത്തിച്ചിരുന്നു. ഭാര്യ: എൻ.സി. ദാക്ഷായണി അമ്മ. മക്കൾ: ചെറിയത്ത് മുരളീധരൻ (ഓട്ടോ ഡ്രൈവർ, പുന്നാട്), ശ്യാമള (ലോട്ടറി ഡിപ്പാർട്ട്മെന്റ്, കണ്ണൂർ). മരുമക്കൾ: രജനി, നന്ദകുമാർ (കുസാറ്റ്, കൊച്ചി). സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.