കുന്ദമംഗലം: സോഷ്യലിസ്റ്റ് നേതാവും കൊച്ചി നേവൽ ആർമിയിലെ റിട്ട. അസി. സ്റ്റോർ കീപ്പറുമായ പൊയ്യയിൽ എരഞ്ഞിക്കൽ രാമൻ (86) നിര്യാതനായി. ഭാര്യ: നളിനി. മക്കൾ: ഷാജി (പാർട്ണർ, കൊനാരീസ് ആഡ്വാൻസ് പോളിമേഴ്സ് എറണാകുളം), ഷീജ, ഷീബ. മരുമക്കൾ: പരേതനായ കുഞ്ഞൻ, കൃഷ്ണൻ, സജിത ഷാജി (കുന്ദമംഗലം ഗ്രാമപഞ്ചായത്ത് അംഗം). സഞ്ചയനം ശനിയാഴ്ച.