ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രം കീഴ്ശാന്തി തേലമ്പറ്റ കൃഷ്ണൻ നമ്പൂതിരി (75) നിര്യാതനായി. ബുധനാഴ്ച പുലർച്ച മൂന്നോടെ ക്ഷേത്രത്തിൽ പ്രവൃത്തികൾ ചെയ്യുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ദേവസ്വം ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഭാര്യ: രത്നം. മക്കൾ: സതി, സീമ. ഗുരുവായൂർ നഗരസഭ കൗൺസിലർ ശോഭ ഹരിനാരായണൻ സഹോദരിയാണ്.