പാലക്കാട്: ഗവ. വിക്ടോറിയ കോളജിലെ ഫിസിക്സ് വിഭാഗം മുന്‍ അധ്യാപകന് പ്രഫ. പി. ബാലകൃഷ്ണന് (94) പാലക്കാട് ചന്ദ്രനഗറിലെ വീട്ടില്‍ നിര്യാതനായി. 1952ല്‍ ഗവ. വിക്ടോറിയ കോളജില്‍ ഡെമോണ്‍സ്ട്രേറ്റര്‍ ആയാണ് തുടക്കം. പിന്നീട് അനന്തപുര്‍ ഗവ. കോളജ്, ഗിണ്ടി എന്‍ജിനീയറിങ് കോളജ്, കോയമ്പത്തൂര്‍ ആര്‍ട്സ് കോളജ്, ചിറ്റൂര്‍ ഗവ. കോളജ് എന്നിവിടങ്ങളിലും അധ്യാപകനായിരുന്നു. ഭാര്യ: ചെര്‍പ്പുളശ്ശേരി കീഴേപ്പാട്ട് അമൃതകുമാരി. മക്കള്‍: ഗോവിന്ദ് (യുഎസ്), ലക്ഷ്മി (കോഴിക്കോട്). മരുമക്കള്‍: ജയശ്രീ (യു.എസ്), ഡോ. പി. മോഹനകൃഷ്ണന് (ഹെല്‍ത്ത് കെയര്‍ കണ്‍സൽട്ടന്റ്, കോഴിക്കോട്). സഹോദരങ്ങള്‍: കമലം, കൃഷ്ണനുണ്ണി, പരേതരായ നാരായണനുണ്ണി, കുഞ്ഞിക്കാവ്. സംസ്കാരം വ്യാഴാഴ്ച രാവിലെ എട്ടിന് ഐവര്‍മഠം ശ്മശാനത്തില്‍.