പള്ളൂർ: നാലുതറ കോഓപറേറ്റിവ് ബാങ്കിനു സമീപം കൂലോത്ത് ഹാശിം (67) പന്തക്കൽ വയലോരം ബസ് സ്റ്റോപ്പിനടുത്ത് മോണിങ് ഡ്രീം എന്ന ഭവനത്തിൽ നിര്യാതനായി. പരേതരായ എടക്കാടന്റവിട കാദറിന്റെയും കൂലോത്ത് ആയിശയുടെയും മകനാണ്. സ്കൂൾ പഠനകാലത്ത് മികച്ചൊരു ഫുട്ബാൾ പ്ലേയറായിരുന്നു. ഭാര്യ: പൊന്നമ്പത്ത് മാടോൾ താഹിറ. മക്കൾ: ആദിൽ (ദുബൈ), റാഹ. സഹോദരങ്ങൾ: നാസർ, റയീസ്.