പയ്യന്നൂർ: പയ്യന്നൂർ കാരയിൽ താമസിക്കുന്ന മനിയേരി കൃഷ്ണൻ നമ്പ്യാർ (74) നിര്യാതനായി. കരിന്തളം ഓച്ചേരിയിലെ പരേതരായ കുഞ്ഞമ്പു നമ്പ്യാർ, പാർവതി അമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: പരേതയായ കിഴക്കേ കോടിയത്ത് ദേവിക്കുട്ടി. മക്കൾ: ശൈലേശ് (അമേരിക്ക), രശ്മി (അധ്യാപിക കാര). മരുമക്കൾ: ബിന്ദി, വിനീതൻ. സംസ്കാരം പിന്നീട്.