മംഗളൂരു: കാസർകോട് കെയർവെൽ ഹോസ്പിറ്റൽ ആൻഡ് റിസർച് സെന്റർ സ്ഥാപക ഡയറക്ടർ ഡോ. സി.പി. അബ്ദുർ റഷീദ് (77) നിര്യാതനായി. മംഗളൂരു മോർഗൻസ് ഗേറ്റ് സ്വദേശിയാണ്. നേരത്തെ ഏഴുവർഷത്തോളം സൗദി അറേബ്യയിൽ സേവനമനുഷ്ഠിച്ചിരുന്നു. സി.പി. അബ്ദുല്ല ചെമ്മനാട് പുതിയപുര (ശ്രീലങ്ക)-കെ.സി. മറിയം ദമ്പതികളുടെ മകനാണ്. ഭാര്യ: ആഇശ നസീറ അരിമല മൊഗ്രാൽ. മകൻ: സി.പി. മുഹമ്മദ് റിയാസ്. മരുമകൾ: ഫാത്തിമ ഇല്യാസ്. സഹോദരങ്ങൾ: ഡോ. സി.പി. അബ്ദുർ റഹ്മാൻ (മംഗളൂരു ഹൈലാൻഡ് ഹോസ്പിറ്റൽ സ്ഥാപകൻ), ഡോ. സി.പി. മൈമൂന.