ഉരുവച്ചാൽ: മാലൂർ തൃക്കടാരിപ്പൊയിലിലെ പുഴാരിയിൽ നെല്ലേരി രാധാകൃഷ്ണൻ (50- രാജൻ) സൗദിയിൽ നിര്യാതനായി. പിതാവ്: പരേതനായ മൂര്യൻ ഗോവിന്ദൻ. മാതാവ്: നെല്ലേരി യശോദ. ഭാര്യ: സിനി (തോലമ്പ്ര സഹകരണ ബാങ്ക് ജീവനക്കാരി, സി.പി.എം തൃക്കടാരിപ്പൊയിൽ ബ്രാഞ്ചംഗം). മക്കൾ: പുണ്യ, പാർവൺ (ഇരുവരും മാലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ). സഹോദരങ്ങൾ: നെല്ലേരി അനീഷ്, നെല്ലേരി പ്രദീപൻ, നെല്ലേരി വിനോദ്, നെല്ലേരി സിന്ധു (പഴയനിരത്ത്, കൂത്തുപറമ്പ്). മൃതദേഹം നാട്ടിലെത്തിച്ചു സംസ്കരിച്ചു.