യുവാവ് വീട്ടുകിണറ്റിൽ മരിച്ച നിലയിൽപാനൂർ: വീട്ടിൽ തനിച്ച് താമസിക്കുകയായിരുന്ന യുവാവ് കിണറ്റിൽ മരിച്ചനിലയിൽ. എലാങ്കോട് കൊല്ലംകണ്ടി അനീഷിനെയാണ് (40) വീട്ടിലെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
വ്യാഴാഴ്ച രാവിലെ വീടിന് പുറത്ത് കാണാത്തതിനെ തുടർന്ന് തിരച്ചിൽ നടത്തിയ ബന്ധുവാണ് മൃതദേഹം കിണറ്റിൽ കണ്ടത്. നാട്ടുകാരും പാനൂർ പൊലീസും ചേർന്നാണ് മൃതദേഹം പുറത്തെടുത്തത്. അവിവാഹിതനാണ്. പരേതരായ ഗോപാലന്റെയും നാണിയുടെയും മകനാണ്. സഹോദരങ്ങൾ: പ്രമോദ്, പവിത്രൻ, സുജ, പരേതനായ അനിൽ.