കാഞ്ഞങ്ങാട്: വിഷം അകത്തുചെന്ന് ചികിത്സയിലിരുന്ന വയോധികൻ മരിച്ചു. പനത്തടി വെള്ളാർകല്ല് മുതിയാർക്കുളം ഹൗസിലെ ഗോപാലകൃഷ്ണനാണ് (71) മരിച്ചത്. കഴിഞ്ഞമാസം 29ന് വൈകീട്ടാണ് വിഷം കഴിച്ചത്.
കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ കഴിഞ്ഞദിവസം രാത്രിയാണ് മരിച്ചത്. രാജപുരം പൊലീസ് ഇൻക്വസ്റ്റ് നടത്തി.