കാഞ്ഞങ്ങാട്: പനിയും ഛർദിയും ബാധിച്ച് ജില്ല ആശുപത്രിയിലെത്തിയ ഇരിയ സ്വദേശി മരിച്ചു. ഏഴാം മൈലിൽ താമസിക്കുന്ന ഇരിയ പൂണൂർ സ്വദേശിയും പത്ര ഏജന്റുമായ രാധാകൃഷ്ണനാണ് (51) മരിച്ചത്. വെള്ളിയാഴ്ച രാവിലെ പനിയെ തുടർന്ന് ജില്ല ആശുപത്രിയിലേക്ക് പുറപ്പെട്ടതായിരുന്നു. വഴിയിൽ നേരിയ നെഞ്ചുവേദനയും അനുഭവപ്പെട്ടിരുന്നു. എന്നാൽ, ആശുപത്രിയിലെത്തുമ്പോഴേക്കും വേദന കൂടി കുഴഞ്ഞുവീഴുകയായിരുന്നു. കെ.എസ്.എഫ്.ഇ ഏജന്റ് കൂടിയായ രാധാകൃഷ്ണൻ ഇരിയ ടൗണിലെ വ്യാപാരിയാണ്. പരേതരായ കുഞ്ഞമ്പു നായർ-തമ്പായി അമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: രമാദേവി. മക്കൾ: കാർത്തിക, കീർത്തന. സഹോദരങ്ങൾ: ബാലൻ, ജലജാക്ഷി, കരുണാകരൻ, തമ്പാൻ, സുജ, രാജൻ.