കണ്ണൂർ: ഗൾഫ് ടുഡേ ഫോട്ടോഗ്രാഫർ പടന്നപ്പാലം മാക്സ് നഴ്സറിക്ക് സമീപം ഉഷയിൽ താമസിച്ചിരുന്ന പ്രശാന്ത് മുകുന്ദൻ (65) നിര്യാതനായി. കണ്ണൂർ പഴയ ബസ് സ്റ്റാൻഡിലെ അൽ അമർ സ്റ്റുഡിയോയിലെ ഫോട്ടോഗ്രാഫറായാണ് തുടക്കം. ലോകനേതാക്കളുടെയും ഫുട്ബാൾ താരങ്ങളുടെയും അടക്കം നിരവധിപേരെ ഫ്രെയിമിലാക്കിയിട്ടുണ്ട്. മുൻ ഫുട്ബാൾ താരം പരേതനായ കെ.പി. മുകുന്ദന്റെയും ഉഷയുടെയും മകനാണ്. ഭാര്യ: നിത പ്രശാന്ത്. മക്കൾ: വിനായക്, ആഞ്ജനേയ്. സഹോദരങ്ങൾ: ലത്തീഷ് മുകുന്ദൻ, സുശാന്ത് മുകുന്ദൻ, നിഷ രമേഷ്, നീന പ്രകാശൻ. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് പയ്യാമ്പലത്ത്.