അടുത്തില: പാലക്കീൽ പടിഞ്ഞാറെ വീട്ടിൽ ദാക്ഷായണി അമ്മ (തങ്ക ടീച്ചർ -89) നിര്യാതയായി. അടുത്തില എരിപുരം ചെങ്ങൽ എൽ.പി സ്കൂൾ റിട്ട. അധ്യാപികയാണ്. ഭർത്താവ്: വി.വി. ബാലകൃഷ്ണൻ നമ്പ്യാർ (റിട്ട. അധ്യാപകൻ). മക്കൾ: പി.വി. പ്രസന്ന കുമാർ (യു.എസ്.എ), പി.വി. പ്രദീപ് കുമാർ (റിട്ട. ഫാർമസിസ്റ്റ് -ആരോഗ്യവകുപ്പ്), പി.വി. പ്രശാന്ത്കുമാർ (പ്രോഗ്രാം എക്സിക്യൂട്ടിവ്, ആകാശവാണി മംഗളൂരു), പി.വി. സിന്ധു (അധ്യാപിക, ദീനുൽ ഇസ്ലാം സഭ ഹയർസെക്കൻഡറി സ്കൂൾ, കണ്ണൂർ). മരുമക്കൾ: ജയശ്രീ കോടോത്ത് (യു.എസ്.എ), എസ്. ശ്രീകലകുമാരി (ജില്ല ഒഫ്താൽമിക് കോഓഡിനേറ്റർ, ജില്ല ആശുപത്രി കണ്ണൂർ), പി.വി. നിഷ (പരിയാരം ഗവ. മെഡിക്കൽ കോളജ്), എം.കെ. രഞ്ചിത്ത്കുമാർ (എം.കെ അസോസിയേറ്റ്സ് സിവിൽ എൻജിനീയർ). സഹോദരങ്ങൾ: പി.വി. പ്രേമലത, പരേതരായ പി.വി. പത്മാവതി അമ്മ, പി.വി. രാമചന്ദ്രൻ നമ്പ്യാർ. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് അടുത്തില സമുദായ ശ്മശാനത്തിൽ.