പാനൂർ: ചെണ്ടയാട് കുനുമ്മലിലെ തൈപറമ്പത്ത് റഫീക്ക് (52) നിര്യാതനായി. പരേതരായ മന്ദമ്പത്ത് അഹമ്മദിന്റെയും പിരിയോലക്കണ്ടി അലീമയുടെയും മകനാണ്. ഭാര്യ: സാജിറ. മക്കൾ: റിസ്വത്ത്, റിളുവാൻ, റസിൻ. സഹോദരങ്ങൾ: മൂസ (പത്ര ഏജന്റ് - പാനൂർ), അശ്റഫ് (ഗൾഫ്), അസ്മ, ഷാഹിദ, നൗഫൽ (മാധ്യമം ലേഖകൻ - പാനൂർ), അബ്ദുൽ ജബാർ (ക്യാമറാമാൻ മീഡിയ മലബാർ ന്യൂസ്).