കൂരാച്ചുണ്ട്: മുൻ കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡന്റും സി.പി.എം നേതാവുമായിരുന്ന പുത്തൂർ പി.ജെ. ജോൺ (പാപ്പൻ -86) നിര്യാതനായി. സി.പി.എം പേരാമ്പ്ര ഏരിയ കമ്മിറ്റി മെംബർ, കെ.എസ്.കെ.ടി.യു സംസ്ഥാന കമ്മിറ്റി മെംബർ, ജില്ല ട്രഷറർ എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു. അടിയന്തരാവസ്ഥയിൽ പൊലീസ് മർദനത്തിനും വിധേയനായി. മലേപ്പറമ്പിൽ സമരത്തിൽ നിരാഹാരമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: മേരി വടക്കേൽ (കല്ലാനോട്). മക്കൾ: ഷൈനി, നിഷ. മരുമക്കൾ: സണ്ണി മാമ്പാറയിൽ (കൂടരഞ്ഞി), ഷാജി ഇടേക്കാട്ടിൽ, മീനങ്ങാടി (ഖത്തർ).