വള്ളിക്കുന്ന്: അരിയല്ലൂർ എം.വി.എച്ച്.എസ് സ്കൂളിലെ റിട്ട. അധ്യാപകനും കോൺഗ്രസ് നേതാവുമായിരുന്ന കടലുണ്ടി നഗരം ഹീറോസ് നഗറിലെ കിഴക്കനിയകത്ത് ഉമ്മർക്കോയ നഹ (73) നിര്യാതനായി.
കടലുണ്ടി ട്രെയിൻ ദുരന്തദിനാചരണ കമ്മിറ്റി അംഗം, ഹീറോസ് നഗർ പൗരസമിതി അംഗം, കടലുണ്ടി നഗരം മുസ്ലിം അനാഥ സംരക്ഷണ സംഘം വൈസ് പ്രസിഡന്റ്, കടലുണ്ടി നഗരം ജുമുഅത്ത് പള്ളി മഹല്ല് കമ്മിറ്റി പ്രവർത്തകസമിതി അംഗം, ഹീറോസ് നഗർ ദാറുൽ ഇസ്ലാം മദ്റസ ഭാരവാഹി എന്നീ നിലകളിൽ പ്രവർത്തിച്ചു.
ഭാര്യമാർ: റസിയ, പരേതയായ കുഞ്ഞിമോൾ. മക്കൾ: പരേതരായ ശംസാദ്, സഹല. സഹോദരങ്ങൾ. അബ്ദുൽ മജീദ്നഹ, മാളുട്ടി, പരേതരായ കെ.സി.കെ. നഹ, അബൂബക്കർ നഹ, ഡോ. മുഹമ്മദ് നഹ, ഡോ. ഹംസ നഹ, ഉമ്മായുമ്മ, ഉമ്മാത്തക്കുട്ടി ഉമ്മ, റാബിയ.