എളയാവൂർ: പരേതരായ ആലാൻ മുഹമ്മദിന്റെയും ദയരോത്ത് വെള്ളുവ വീട്ടിൽ ആയിഷയുടെയും മകൻ മുണ്ടയാട് വി.കെ ഹൗസിൽ ഡി.വി. അബ്ദുൽ അസീസ് ഹാജി (95) നിര്യാതനായി. ദീർഘകാലം മുണ്ടയാട് ഇർഷാദുൽ ഇസ്ലാം മുസ് ലിം ജമാഅത്ത് കമ്മിറ്റി ഭാരവാഹിയും പഴയകാല മുസ്ലിം ലീഗ് പ്രവർത്തകനുമായിരുന്നു. ഭാര്യ: വി.കെ. കുഞ്ഞാമിന. മക്കൾ: സഫിയ, വി.കെ. അബ്ദുൽ റഹീം (എളയാവൂർ സി.എച്ച്.എം ഹയർ സെക്കൻഡറി സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി മുൻ ജനറൽ സെക്രട്ടറി), ഹസീന, നസീമ, ഹനീഫ, ഷിഹാബുദ്ദീൻ (ദുബൈ), അബ്ദുൽ ഖാദർ (ബംഗളൂരു), സമീറ, സമീർ (ഹഗിൾസ് ബേബി ഷോപ്പ് കണ്ണൂർ). മരുമക്കൾ: മൊയ്തീൻകുട്ടി (കുടക്), അബ്ദുൽ സത്താർ, ഫരീദ്, അബ്ദുൽ സലാം, ഡി.വി. സൗദത്ത്, സാജിദ, നസീബ, സഫൂറ. സഹോദരങ്ങൾ: ഡി.വി. മൊയ്തീൻ (എളയാവൂർ മനാറുൽ ഹുദാ മുസ്ലിം ജമാഅത്ത് കാരണവ സമിതി അംഗം), ഡി.വി. ഉമീമത്ത്, പരേതരായ അബ്ദുൽ ഖാദർ, മറിയം സുഹറ.