പാപ്പിനിശ്ശേരി: മഞ്ഞേരി വീട്ടിൽ കൃഷ്ണൻ നമ്പ്യാർ (79 -റിട്ട. ഇ.എസ്.ഐ മാനേജർ) നിര്യാതനായി. ചുഴലിയിലെ പരേതരായ ചന്തുക്കുട്ടി നമ്പ്യാരുടെയും എം.വി. കല്യാണിയമ്മയുടെയും മകനാണ്. ഭാര്യ: ചേണിച്ചേരി വീട്ടിൽ കൃഷ്ണകുമാരി. മക്കൾ: സി. സിന്ധു (അധ്യാപിക, മാടായി), സി. ശ്രീകാന്ത് (ബംഗളൂരു). മരുമക്കൾ: കെ. അനൂപ് (അധ്യാപകൻ, ജി.വി.എച്ച്.എസ്.എസ് ചെറുകുന്ന്), സീന (നഴ്സിങ് ഓഫിസർ, സി.എച്ച്.സി മട്ടന്നൂർ). സഹോദരങ്ങൾ: എം.വി. പാർവതി, എം.വി. കാർത്യായനി. സംസ്കാരം ഞായറാഴ്ച രാവിലെ 9ന് അരോളി സമുദായ ശ്മശാനത്തിൽ.