കോഴിക്കോട്: പടിഞ്ഞാറേ നടക്കാവ് കാരാട്ട് റോഡിൽ അറക്കൽ വില്ലയിൽ താമസിക്കുന്ന കണ്ണൂർ അറക്കൽ ആദിരാജ റസിയ (66) നിര്യാതയായി. പരേതരായ പി.എം. അബ്ദുറഹിമാൻ എളയയുടേയും അറക്കൽ നഫീസ ബംബത്തി ബിയുടേയും മകളാണ്. ഭർത്താവ്: പരേതനായ സി.ടി. അബ്ദുൽ അസീസ്. മകൻ: ആദി രാജ അഹമ്മദ് നിബ്രാസ്. മരുമകൾ: ഫാത്തിമ. സഹോദരങ്ങൾ: സുഹറ, ജമീല, ഗഫൂർ, അബ്ദുൽ ഖാദർ കോയമ്മ, സുരയ്യ, പരേതരായ ഹാരിസ്, ഹാഷിം.