ഫറോക്ക്: പടുവിൽ പരേതനായ അപ്പുട്ടിയുടെ ഭാര്യ സാവിത്രി എന്ന വിജയലക്ഷ്മി (76) നിര്യാതയായി. മക്കൾ: വിജീഷ് (മോട്ടിലാൽ ഓസ്വാൽ ഫിനാൻഷ്യൽ സർവിസ്), വിദ്യ റാണി (അധ്യാപിക, ഗവ. ഹയർ സെക്കൻഡറി സ്കൂൾ, തിരൂരങ്ങാടി). മരുമക്കൾ: പ്രഭാഷ് (വില്ലേജ് ഓഫിസർ, പെരുവമ്പ് പാലക്കാട്), ദിവ്യ (അബാക്കസ്, ഫറോക്ക്).