ഉദുമ: പ്രവാസി വ്യവസായിയും ജീവകാരുണ്യ പ്രവർത്തന മേഖലയിലെ നിറസാന്നിധ്യവുമായ ബേക്കൽ മുഹമ്മദ് സാലിഹ് ഹാജി (73) നിര്യാതനായി. കാസർകോട് ബേക്കൽ സ്വദേശിയായ അദ്ദേഹത്തിന്റെ വിയോഗം ഖത്തറിലായിരുന്നു. ഖത്തർ കേന്ദ്രീകരിച്ചായിരുന്നു സാലിഹ് ഹാജിയുടെ പ്രവർത്തനം. നിരവധി വ്യാപാര, വ്യവസായ സ്ഥാപനങ്ങളുടെ ഉടമയായിരുന്നു. മുസ്ലിം ലീഗ്, കെ.എം.സി.സി പ്രവർത്തകനായിരുന്നു. ഖത്തർ കെ.എം.സി.സി ജില്ല പ്രസിഡന്റ്, സംസ്ഥാന ഉപദേശകസമിതി അംഗം, പള്ളിക്കര സി.എച്ച് സെന്റർ ട്രഷറർ, ബേക്കൽ ശിഹാബ് തങ്ങൾ സെന്റർ ചെയർമാൻ, ബേക്കൽ ഇസ് ലാമിയ എ.എൽ.പി സ്കൂൾ മാനേജർ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ബോംബെ സിൽക് സെന്റർ, ദന സെന്റർ, ലക്സസ് ടെയ്ലറിങ് എന്നീ സ്ഥാപനങ്ങളുടെ ചെയർമാനായിരുന്നു. മുസ്ലിം ലീഗ് ഉദുമ നിയോജകമണ്ഡലം കമ്മിറ്റി മുഖാന്തരം ചട്ടഞ്ചാൽ തൈരയിൽ 12 പാവപ്പെട്ട കുടുംബങ്ങൾക്ക് സ്വന്തമായി ബൈത്തുറഹ്മ നിർമിച്ചു നൽകിയിരുന്നു. ഭാര്യ: യു.ബി. മുംതാസ്. മകൾ: ജെഫ്ന. മരുമകൻ: സമീർ ബദറുദ്ദീൻ വിദ്യാനഗർ. സഹോദരങ്ങൾ: അബ്ദുല്ല എടനീർ, അബ്ദുൽ ഖാദർ, ഹുസൈൻ, അബ്ബാസ് ഇസ്മായിൽ, ബീഫാത്തിമ, ആയിഷ.