താനൂർ: റോഡ് മുറിച്ചുകടക്കുന്നതിനിടെ മത്സ്യത്തൊഴിലാളി ബൈക്കിടിച്ച് മരിച്ചു. താനൂർ കോർമൻ കടപ്പുറം പൗറകത്ത് എറമുള്ളാൻ (എറമു-62) ആണ് മരിച്ചത്.
ശനിയാഴ്ച രാത്രി പുറത്തൂർ പടിഞ്ഞാറേക്കരയിലായിരുന്നു അപകടം. വള്ളം കരക്കടുപ്പിച്ച ശേഷം നാട്ടിലേക്ക് പോകാൻ ബസിൽ കയറിയ എറമു, ഡ്രൈവർ എത്താൻ വൈകിയപ്പോൾ ചായ കുടിക്കാൻ പുറത്തിറങ്ങിയതായിരുന്നു. ചായക്കടയിലേക്ക് പോകാൻ റോഡ് മുറിച്ചു കടക്കുന്നതിനിടെ അമിത വേഗത്തിലെത്തിയ ബൈക്ക് ഇടിക്കുകയായിരുന്നു. ഉടൻ തിരൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മൃതദേഹം തിരൂർ ജില്ല ആശുപത്രി മോർച്ചറിയിൽ. പോസ്റ്റ്മോർട്ടത്തിന് ശേഷം കോർമൻ കടപ്പുറം മുഹിയിദ്ദീൻ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.