വടക്കേക്കാട്: കല്ലൂർ പള്ളിയുടെ വടക്ക് പരേതനായ ആലത്തയിൽ മൊയ്തുവിന്റെ മകൻ വലിയവീട്ടിൽ നൗഷാദ് (49) നിര്യാതനായി. ദീർഘകാലം പ്രവാസിയായിരുന്ന നൗഷാദ് നാട്ടിൽ തിരിച്ചെത്തിയശേഷം വടക്കേക്കാട് സെന്ററിൽ ഫോൺ ഹൗസ്, മുഹ്സിനാസ് കളക്ഷൻ എന്നീ സ്ഥാപനങ്ങൾ നടത്തിവരുകയായിരുന്നു. തിരുവളയന്നൂർ ഹയർ സെക്കൻഡറി സ്കൂളിലെ പി.ടി.എ പ്രസിഡന്റ്, മുസ്ലിം ലീഗ് വടക്കേക്കാട് പഞ്ചായത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. മാതാവ്: കുഞ്ഞിമ്മു. ഭാര്യ: ഫസലിയ. മക്കൾ: നൗഫൽ, നിഹാൽ. സഹോദരങ്ങൾ: ഷാഫി, നിസാർ.