തലശ്ശേരി: കതിരൂർ ആറാം മൈൽ കോങ്ങാറ്റ റോഡിൽ സരസ്വതി വിലാസം എൽ.പി സ്കൂളിന് സമീപം ആനപ്പുറത്ത് (ഗ്രീൻ വില്ല) വീട്ടിൽ ടി.കെ. കമലാക്ഷി (95) നിര്യാതയായി. കേയ്യോട് തന്നട ടി.കെ തറവാട്ടംഗമാണ്. ഭർത്താവ്: കതിരൂർ ഗുരുക്കൾ തറവാട്ടംഗം പരേതനായ ജി. വി. കുഞ്ഞിരാമൻ ഗുരുക്കൾ (റിട്ട. മാസ്റ്റർ വാറന്റ് ഓഫിസർ, വ്യോമസേന). മക്കൾ: ജി.വി. ശ്യാമള (പിണറായി), പ്രമീള (റിട്ട.അധ്യാപിക, നിട്ടൂർ എൽ.പി സ്കൂൾ, കുറ്റ്യാടി), ഓമന (റിട്ട.അധ്യാപിക, രാധാവിലാസം യു.പി. സ്കൂൾ, പള്ളിക്കുന്ന്), ജി.വി. പ്രദീപ്, ജീജ. മരുമക്കൾ: എം. ശശിധരൻ (പിണറായി), കെ.പി. രവീന്ദ്രൻ (റിട്ട.പ്രഥമാധ്യാപകൻ, വളയം ഗവ.ഹൈസ്കൂൾ, കുറ്റ്യാടി), പി. റീജ (ചിറക്കൽ), വി. രമേശൻ, പരേതനായ കെ. സുരാജൻ (റിട്ട. ഡെപ്യൂട്ടി തഹസിൽദാർ, ചാലാട്). സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.