ഉരുവച്ചാൽ: അയ്യല്ലൂർ ശിവഗയിൽ തച്ചോളി രാഘവൻ മാസ്റ്റർ (90) നിര്യാതനായി. പഴശ്ശി വെസ്റ്റ് യു.പി സ്കൂൾ അധ്യാപകനും പഴശ്ശിലെ കമ്യൂണിസ്റ്റ് കർഷക പ്രസ്ഥാനത്തിന്റെ നേതാവും കൂട്ടകാവ് ക്ഷേത്ര സമിതിയിൽ ദീർഘകാലം പ്രസിഡന്റും ഉരുവച്ചാൽ ടൗണിൽ ദീർഘകാലം വ്യാപാരിയുമായിരുന്നു. വ്യാപാരി വ്യവസായി സമിതിയുടെ മട്ടന്നൂർ ഏരിയ പ്രസിഡന്റായും പ്രവർത്തിച്ചു. സി.പി.എം ഉരുവച്ചാൽ ടൗൺ ബ്രാഞ്ച് മെംബറാണ്. ഭാര്യ: പരേതയായ സത്യഭാമ. മക്കൾ: ശിവപ്രസാദ് (ജൂജു), ശിവശങ്കർ (ബൈജു), ഗണേഷ്. സംസ്കാരം തിങ്കളാഴ്ച നടക്കും.